Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Ministry

24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളാ​​​ണ് ഇ​​​നി നി​​​ർ​​​മി​​​ക്കു​​​ക. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 50 റേ​​​ക്കു​​​ക​​​ൾ ചെ​​​ന്നൈ പെ​​​ര​​​മ്പൂ​​​രി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.​​​ഇ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്ത് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നാ​​​ണ്. ഈ ​​​സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​നി​​​ൽ 11 തേ​​​ർ​​​ഡ് ഏ​​​സി, നാ​​​ല് സെ​​​ക്ക​​​ന്‍ഡ് ഏ​​​സി, ഒ​​​രു ഫ​​​സ്റ്റ് ക്ലാ​​​സ് ഏ​​​സി കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഐ​​​സി​​​എ​​​ഫി​​​ൽ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത് ഭാ​​​ര​​​ത് എ​​​ർ​​​ത്ത് മൂ​​​വേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ നി​​​ർ​​​മി​​​ച്ച ആ​​​ദ്യ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​ൻ ഹൗ​​​റ​​​യ്ക്കും കാ​​​മാ​​​ഖ്യ​​​ക്കും മ​​​ധ്യേ​​​യു​​​ള്ള റൂ​​​ട്ടി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു ല​​​ഭി​​​ച്ച വ​​​ൻ സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം നി​​​ർ​​​മി​​​ച്ച് ട്രാ​​​ക്കി​​​ലി​​​റ​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ഇ​​​തു കൂ​​​ടാ​​​തെ ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ മും​​​ബൈ​​​യി​​​ലെ സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ​​​വേ​​​ക്ക് വേ​​​ണ്ടി 15 കോ​​​ച്ചു​​​ക​​​ളു​​​ള്ള ഇ​​​ല​​​ക്‌ട്രി​​​ക് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ യൂ​​​ണി​​​റ്റ് ട്രെ​​​യി​​​നു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ള്ളു​​​ടെ മൂ​​​ന്നാം​​​പ​​​തി​​​പ്പി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ളും ഐ​​​സി​​​എ​​​ഫി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Up